കാലിക്കറ്റ് സര്‍വകലാശാല വിഭജിക്കണം -ഷംസീര്‍ ഇബ്രാഹിം

04:59 AM
12/07/2019
കൊണ്ടോട്ടി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും ഗുണമേന്മ വർധിപ്പിക്കാനും എം.ജി, കാലിക്കറ്റ് സര്‍വകലാശാലകൾ വിഭജിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മൻെറ് സംസ്ഥാന പ്രസിഡൻറ് ഷംസീര്‍ ഇബ്രാഹിം. വിവേചനങ്ങളോട് വിയോജിക്കുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഫ്രറ്റേണിറ്റി മൂവ്‌മൻെറ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥക്ക് കൊണ്ടോട്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ജി.സി സര്‍വകലാശാലകള്‍ക്ക് നിശ്ചയിച്ച അഫിലിയേറ്റഡ് കോളജുകളുടെ പരിധിയുടെ നാലിരട്ടിയിലധികമാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളുടെ എണ്ണം. ഉപരിപഠനത്തിന് അവസരം നിഷേധിക്കുന്ന നീതിനിഷേധത്തിനെതിരെ വിദ്യാര്‍ഥി സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ സംസ്ഥാന പ്രസിഡൻറ് കെ.വി. സഫീര്‍ഷാ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.കെ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജാഥ അംഗങ്ങളായ മഹേഷ് തോന്നക്കല്‍, കെ.എസ്. നിസാര്‍, നഈം ഗഫൂര്‍, എം.ജെ. സാന്ദ്ര, ബിബിത വാഴച്ചാല്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡൻറ് നാസര്‍ കീഴുപറമ്പ്, എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് ആരിഫ് ചുണ്ടയില്‍, ഫ്രറ്റേണിറ്റി ജില്ല ജനറല്‍ സെക്രട്ടറി സനല്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ല വൈസ് പ്രസിഡൻറ് ബഷീര്‍ തൃപ്പനച്ചി സ്വാഗതവും മണ്ഡലം കണ്‍വീനര്‍ ഷിബാസ് പുളിക്കല്‍ നന്ദിയും പറഞ്ഞു. വെള്ളിയാഴ്ച ഗവ. കോളജ് മലപ്പുറം, എന്‍.എസ്.എസ് മഞ്ചേരി, സുല്ലമുസ്സലാം, എം.ഇ.എസ് മമ്പാട്, നിലമ്പൂര്‍ ടൗണ്‍, അപ്പന്‍കാവ് കോളനി സന്ദര്‍ശനം എന്നിവക്കുശേഷം വണ്ടൂര്‍ ടൗണിൽ റാലി നടക്കും. തുടർന്ന് പൊതുസമ്മേളനത്തോടെ ജില്ലയിലെ പര്യടനങ്ങള്‍ സമാപിക്കും.
Loading...
COMMENTS