പകര്‍ച്ചവ്യാധി പ്രതിരോധം: ടാസ്‌ക് ഫോഴ്‌സ് യോഗം ചേർന്നു

05:01 AM
17/05/2019
മലപ്പുറം: ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഭാരതീയ ചികിത്സ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ടാസ്‌ക് ഫോഴ്‌സ്' യോഗം ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സുശീലയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് ചേര്‍ന്നു. ജില്ലയിലെ മഴക്കാലപൂര്‍വ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. വകുപ്പിന് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിലൂടെ രോഗ പ്രതിരോധ ഔഷധങ്ങള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചു. പകര്‍ച്ചവ്യാധി ഭീഷണിയുള്ള മേഖലകളില്‍ പ്രത്യേകം ആയുർവേദ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നതിനും ആവശ്യമായ പ്രതിരോധ ഔഷധങ്ങള്‍ വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു. അംഗൻവാടികള്‍ കേന്ദ്രീകരിച്ച് രോഗ പ്രതിരോധ ഔഷധങ്ങള്‍ നൽകും. സ്‌കൂളുകള്‍ തുറന്നാല്‍ രോഗ പ്രതിരോധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ടാസ്‌ക് ഫോഴ്‌സിൻെറ പുതിയ കണ്‍വീനറായി ഡോ. പി. ബിജോയിയെ തെരഞ്ഞെടുത്തു.
Loading...
COMMENTS