ഹയർ ​െസക്കൻഡറിയിൽ മതിയായ സീറ്റില്ലാത്തത്​ ഗുരുതര വീഴ്​ച ^കെ.എസ്​.യു

05:00 AM
16/05/2019
ഹയർ െസക്കൻഡറിയിൽ മതിയായ സീറ്റില്ലാത്തത് ഗുരുതര വീഴ്ച -കെ.എസ്.യു പാലക്കാട്: മലബാർ മേഖലയിൽ പത്താംതരം പാസായ വിദ്യാർഥികൾക്ക് ഹയർ െസക്കൻഡറിയിൽ മതിയായ സീറ്റില്ലാത്തത് ഗുരുതര വീഴ്ചയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്. അടിയന്തര നടപടികളുണ്ടായില്ലെങ്കിൽ പ്രതിഷേധത്തിനിറങ്ങുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. മലബാറിലെ വിദ്യാർഥികളോടുള്ള അനീതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹയർ സെക്കൻഡറി ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. വ്യാഴാഴ്ച വിഷയം ഉന്നയിച്ച് ഹയർ സെക്കൻഡറി ഡയറക്ടറെയും വിദ്യാഭ്യാസ മന്ത്രിയെയും കാണും. മലബാറിലെ വിദ്യാർഥികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മേയ് 20ന് കോഴിക്കോട് ടൗൺ ഹാളിൽ സമരപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിക്കും. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ പെൺകുട്ടി ആത്മഹത്യാശ്രമം നടത്താനുണ്ടായ സാഹചര്യത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അഭിജിത് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ജയഘോഷും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Loading...