ശ്രീധന്യക്കൊരു വീട്: ഫണ്ട് ശേഖരണം തുടങ്ങി

05:01 AM
15/05/2019
തേഞ്ഞിപ്പലം: സിവില്‍ സര്‍വിസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ വിദ്യാർഥിനി ശ്രീധന്യക്ക് വീട് നിർമിച്ചുനല്‍കാൻ കാലിക്കറ്റ് സര്‍വകലാശാല എന്‍.എസ്.എസ് ഓപണ്‍ യൂനിറ്റ് ആരംഭിച്ച ഫണ്ട് സമാഹരണത്തിന് വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീറും പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി. മോഹനും തുടക്കം കുറിച്ചു. ആദ്യ സംഭാവന സര്‍വകലാശാല എന്‍.എസ്.എസ് ഓപണ്‍ യൂനിറ്റ് സെക്രട്ടറി ബേബി ഷബീലയും ട്രഷറര്‍ രാജേഷും ഏറ്റുവാങ്ങി. പരീക്ഷ കണ്‍ട്രോളര്‍ വേലായുധന്‍ കല്ലേപുറത്ത്, ഫിനാന്‍സ് ഓഫിസര്‍ കെ.കെ. സുരേഷ്, എന്‍.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റര്‍ പ്രഫ. ഇ. ശ്രീകുമാരന്‍ തുടങ്ങിയവർ പങ്കെടുത്തു. ശ്രീധന്യക്ക് വീട് നിർമിച്ചുനല്‍കുമെന്ന് വൈസ് ചാന്‍സലര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Loading...