ചരമം ---അസമിൽ 'ഡി' വോട്ടർ മരിച്ചു

05:01 AM
14/05/2019
തേസ്പുർ: അസമിലെ തേസ്പുർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയായിരുന്ന 'ഡി' വോട്ടർ മരിച്ചു. ബസുദേവ് ബിശ്വാഷ് (58) ആണ് കട്ടിലിൽനിന്ന് വീണ് മരിച്ചത്. ആസ്ത്മ രോഗിയായിരുന്നു ഇയാളെന്ന് ജയിൽ അധികൃതർ പറഞ്ഞു. അസമിൽ ആധികാരിക പൗരത്വ രേഖകൾ ഇല്ലാത്തതിനാൽ യഥാർഥ പൗരന്മാരാണോയെന്ന് സംശയിക്കപ്പെടുന്നവരാണ് 'ഡൗട്ട്ഫുൾ-ഡി' വോട്ടർമാർ. ഇവർക്ക് എല്ലാ പൗരന്മാർക്കും അനുവദിക്കുന്ന വോട്ടർ ഐ.ഡി കാർഡ് അനുവദിക്കാറില്ല. ഡി വോട്ടർ പദവി മൂലം വിദേശകാര്യ ട്രൈബൂണലിൽ പൗരത്വ കേസിൽ വിചാരണ നേരിട്ടുവരുകയായിരുന്നു ബിശ്വാഷ്.
Loading...
COMMENTS