Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 11:31 PM GMT Updated On
date_range 21 April 2019 11:31 PM GMTകുന്തിപ്പുഴയിൽ കുട്ടികൾ വീഴുന്നത് നിത്യസംഭവമാവുന്നു
text_fieldsbookmark_border
പുലാമന്തോൾ: കുളിക്കാനിറങ്ങുന്ന കുട്ടികൾ പുഴയിൽ വീണ് അപകടം പറ്റുന്നത് നിത്യസംഭവമാവുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് പുഴയിൽ കുടുംബസമേതം എത്തിയ പാതാക്കര സ്വദേശി സജി പി. ജോണിൻെറ മകൻ ആൽവിനാണ് (16) അപകടത്തിൽപെട്ടത്. പുഴയിലിറങ്ങിയ കുട്ടി അറിയാതെ കുഴിയിൽ വീഴുകയായിരുന്നു. പുലാമന്തോൾ ടൗണിൽ കൊട്ടിക്കലാശം നടക്കുന്നതിനാൽ പുഴയിൽ ആളില്ലാത്ത സമയമായിരുന്നു. വിവരമറിഞ്ഞ് കൊട്ടിക്കലാശത്തിന് വന്നവരും പൊലീസും എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story