ചേളാരി ഐ.ഒ.സി പ്ലാൻറിൽ രണ്ടാംദിനവും ഫില്ലിങ്​ നിലച്ചു

05:01 AM
10/01/2019
തേഞ്ഞിപ്പലം: ദേശീയ പണിമുടക്കിൽ രണ്ടാം ദിവസവും ചേളാരി ഇന്ത്യൻ ഓയിൽ കോർപറേഷൻ പ്ലാൻറിൽ പാചകവാതക ഫില്ലിങ് യൂനിറ്റി​െൻറ പ്രവർത്തനം തടസ്സപ്പെട്ടു. മലബാറിലെ വിവിധ ഏജൻസികളിലേക്കുള്ള 200ലധികം ലോഡ് സിലിണ്ടറുകൾ അയക്കാൻ കഴിഞ്ഞില്ല. അടിക്കടി പ്ലാൻറ് പ്രവർത്തനം മുടങ്ങുന്നതിനാൽ മലബാറിൽ വീണ്ടും പാചകവാതക ക്ഷാമം രൂക്ഷമായേക്കും. ബുധനാഴ്ച രാവിലെ ജീവനക്കാർ ജോലിക്കെത്തിയെങ്കിലും സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ തടഞ്ഞു. രാവിെലയുള്ള ഷിഫ്റ്റ് തുടങ്ങുന്നതിന് മുമ്പ് രണ്ട് ജീവനക്കാർ പ്ലാൻറിൽ കയറിയിരുന്നു. അവരെ സമരാനുകൂലികൾ പുറത്തിറക്കി. ഉച്ചക്കുശേഷമുള്ള ഷിഫ്റ്റിൽ ആരും എത്തിയില്ല. തടയാൻ സമരസമിതി പ്രവർത്തകർ തയാറായി നിന്നിരുന്നു. സംയുക്ത സമരസമിതി പ്ലാൻറിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
Loading...