Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപട്ടിക്കാട് ജാമിഅ...

പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളത്തിന്​ ഉജ്ജ്വല തുടക്കം

text_fields
bookmark_border
പെരിന്തൽമണ്ണ: ഭക്തിനിർഭരവും പ്രൗഢവുമായ വേദിയിൽ പട്ടിക്കാട് ജാമിഅ നൂരിയ്യ 56ാം വാര്‍ഷിക, 54ാം സനദ്ദാന സമ്മേളനത്ത ിന് തുടക്കം. ഫൈസാബാദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗറില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പതാക ഉയർത്തിയതോടെയാണ് അഞ്ചു ദിവസത്തെ ആത്മീയ, വൈജ്ഞാനിക സംഗമങ്ങൾ ആരംഭിച്ചത്. സയ്യിദ് മുഫ്തി ആലേ റസൂല്‍ ഹബീബ് ഹാശിമി (ഒഡീഷ) ഉദ്ഘാടനം ചെയ്തു. ജാമിഅ ജനറല്‍ സെക്രട്ടറി സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ബഷീറലി ശിഹാബ് തങ്ങൾ, ബഹാവുദ്ദീന്‍ ഫൈസി നദ്വി, അബ്്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, എം.എൽ.എമാരായ പി. അബ്ദുല്‍ ഹമീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍, മഞ്ഞളാംകുഴി അലി, മുൻമന്ത്രി അഡ്വ. എൻ. സൂപ്പി, ഉമറുൽ ഫാറൂഖ് തങ്ങള്‍ ചേളാരി തുടങ്ങിയവർ സംസാരിച്ചു. സമ്മേളനഭാഗമായി നടന്ന ഇസ്തിഖാമ സെഷന്‍ സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുസ്തഫ അശ്റഫി കക്കുപ്പടി, എം.ടി. അബൂബക്കര്‍ ദാരിമി, എം.പി. മുസ്തഫല്‍ ഫൈസി, ഉമര്‍ ഫൈസി മുടിക്കോട്, അബ്ദുസലാം ബാഖവി ദുബൈ, സി.കെ. മൊയ്തീന്‍ ഫൈസി, ആശിഖ് കവരത്തി എന്നിവർ സംസാരിച്ചു. മുപ്പതോളം സെഷനുകളിലായി നിരവധി വിഷയങ്ങളില്‍ പ്രഭാഷണങ്ങളും പഠന ക്ലാസുകളും നടക്കും. സാമൂഹിക ഉന്നമനത്തിന് അടിസ്ഥാനം അറിവ് -സയ്യിദ് മുഫ്തി പെരിന്തൽമണ്ണ: സാമൂഹിക ഉന്നമനത്തി​െൻറ അടിസ്ഥാനം അറിവാണെന്നും അറിവും ദൈവവിശ്വാസവും ചേര്‍ന്നുള്ള സംസ്‌കാരമാണ് ഉത്തമമെന്നും സയ്യിദ് മുഫ്തി ആലെ റസൂല്‍ ഹബീബ് ഹാശിമി (ഒഡീഷ) അഭിപ്രായപ്പെട്ടു. പട്ടിക്കാട് ജാമിഅ നൂരിയ്യ വാര്‍ഷിക, സനദ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവ് പ്രകാശം പരത്തുേമ്പാൾ അജ്ഞത അന്ധകാരം നിറഞ്ഞതാണ്. അറിവ് നേടാനുള്ള പരിശ്രമം ദൈവിക ആരാധനക്ക് സമവും സൂക്ഷ്മതക്കുള്ള വഴി തുറക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story