കുറ്റിച്ചിറ മിനി പദ്ധതി പൈപ്പുകൾ പൊട്ടി ജലവിതരണം മുടങ്ങി *60ഓളം വീട്ടുകാർ ദുരിതത്തിൽ

05:01 AM
10/01/2019
കുറ്റിച്ചിറ മിനി പദ്ധതി പൈപ്പുകൾ പൊട്ടി ജലവിതരണം മുടങ്ങി *60ഓളം വീട്ടുകാർ ദുരിതത്തിൽ ആനക്കര: കുറ്റിച്ചിറ മിനി പദ്ധതിയിലെ കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടിയതോടെ 60ഒാളം കുടുംബങ്ങൾ ദുരിതത്തിൽ. തൃത്താല ബ്ലോക്കിലെ മൂന്ന് പഞ്ചായത്തുകൾക്ക് വെള്ളം ലഭ്യമാവുന്നവിധത്തിൽ വിഭാവനം ചെയ്ത 28 കോടിയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതിന് പൈപ്പ് സ്ഥാപിക്കുന്നതിനിടെയാണ് കുറ്റിച്ചിറ മിനി പദ്ധതിയിലെ പൈപ്പുകൾ തകർന്നത്. പറക്കുളത്ത് സ്ഥാപിച്ച ജലസംഭരണിയിൽനിന്നാണ് ഈ പ്രദേശത്തേക്ക് ഉൾെപ്പടെ വെള്ളമെത്തുന്നത്. കുമരനെല്ലൂർ സൊസൈറ്റിക്ക് സമീപത്തുനിന്ന് കൊടിക്കാംകുന്നിലേക്കുള്ള ലൈൻ സ്ഥാപിക്കാൻ ജെ.സി.ബി ഉപയോഗിച്ച് ചാൽ കീറിയത് മിനി പദ്ധതിയുടെ പൈപ്പ് പോയ ഭാഗത്തുകൂടിയാണ്. കപ്പൂർ ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കൾക്ക് നാല് ദിവസത്തിലേറെയായി വെള്ളം കിട്ടിയിട്ട്. ഇവരിൽ 40 വീട്ടുകാർക്ക് സ്വന്തമായി കിണർ പോലുമില്ല. കുമരനെല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും സമീപത്തെ പ്രദേശവാസികൾക്കും വെള്ളം ലഭിക്കുന്നില്ല. ഇക്കാര്യം നാട്ടുകാർ ബന്ധപ്പെട്ടവരെ അറിയിെച്ചങ്കിലും നടപടിയുണ്ടായില്ല. നാലുദിവസം മുമ്പ് നിർമാണ പ്രവൃത്തി തടഞ്ഞെങ്കിലും ഫലമുണ്ടായില്ല. പഴയ പൈപ്പുകൾക്ക് മുകളിലൂടെ വലിയവ സ്ഥാപിച്ചതോടെ തകരാറുകൾ പരിഹരിക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ അടക്കമുള്ളവർക്ക് പരാതി നൽകിയതായി നാട്ടുകാർ അറിയിച്ചു.
Loading...
COMMENTS