ചോക്കാട്ട് നസീമ തറമ്മല്‍ പ്രസിഡൻറ്​

04:59 AM
06/12/2018
കോണ്‍ഗ്രസിലെ ഷറഫുദ്ദീന്‍ വൈസ് പ്രസിഡൻറ് കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്ത് പുതിയ പ്രസിഡൻറായി മുസ്‌ലിം ലീഗിലെ നസീമ തറമ്മലും വൈസ് പ്രസിഡൻറായി കോണ്‍ഗ്രസിലെ മുപ്ര ഷറഫുദ്ദീനും തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് ധാരണ പ്രകാരം പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ പരസ്പരം കൈമാറുകയായിരുന്നു. കോണ്‍ഗ്രസിലെ അന്നമ്മ മാത്യു പ്രസിഡൻറ് സ്ഥാനവും വൈസ് പ്രസിഡൻറ് സ്ഥാനം ലീഗിലെ സി.എം. ഹമീദലിയും രാജിവെച്ചിരുന്നു. ബുധനാഴ്ച രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ ഷാഹിന ഗഫൂറിനെ ആറിനെതിരെ 12 വോട്ടുകള്‍ക്കാണ് നസീമ പരാജയപ്പെടുത്തിയത്. നസീമയുടെ പേര് കോണ്‍ഗ്രസിലെ ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ നിർദേശിച്ചു. ലീഗിലെ പി. ഹംസ പിന്താങ്ങി. സി.പിഎമ്മിലെ എം. അബ്ദുറഹിമാനെതിരെ ആറിനെതിരെ 12 വോട്ടുകള്‍ക്കാണ് ഷറഫുദ്ദീന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ എം. സബീര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. photo ചോക്കാട് പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട നസീമ തറമ്മലും വൈസ് പ്രസിഡൻറ് മുപ്ര ഷറഫുദ്ദീനും
Loading...
COMMENTS