വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്​റ്റിൽ

04:59 AM
06/12/2018
മലപ്പുറം: വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. മുണ്ടുപറമ്പ് സ്വദേശിയും മലയാളം അധ്യാപകനുമായ കെ. രാമചന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുതറി രക്ഷപ്പെട്ട പെൺകുട്ടി സ്കൂൾ അധികൃതർക്ക് നൽകിയ പരാതി മലപ്പുറം പൊലീസിന് കൈമാറിയതോടെ പോക്സോ പ്രകാരം കേസെടുത്തിരുന്നു. ജില്ല കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇതേസമയം ചെമ്മങ്കടവ് സ്കൂളിൽ വിദ്യാർഥിനികെള പീഡിപ്പിച്ച ഉർദു അധ്യാപകൻ ഹഫ്സൽ റഹ്മാൻ ഒളിവിലാണ്.
Loading...
COMMENTS