Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2018 5:00 AM GMT Updated On
date_range 19 Nov 2018 5:00 AM GMT'പാഠപുസ്തകങ്ങളിലൂടെ വർഗീയത വളർത്താനുള്ള നീക്കം ചെറുക്കണം'
text_fieldsbookmark_border
+MT, MP,MW വേങ്ങര: പാഠപുസ്തകങ്ങളിലൂടെ വർഗീയതയും വിഭാഗീയതയും പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചെറുത്ത് തോൽപ്പിക്കണമെന്ന് എം.എസ്.എം ജില്ല ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളനം (ഹൈസെക്) ആവശ്യപ്പെട്ടു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം ജില്ല കണ്‍വീനര്‍ എന്‍. കുഞ്ഞിപ്പ അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുൽ മജീദ് സ്വലാഹി, അബ്ദുസ്സലാം അന്‍സാരി, മഹ്സൂം അഹമദ് സ്വലാഹി, സിറാജ് ചേലേമ്പ്ര, നൗഫല്‍ അന്‍സാരി എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം കെ.എന്‍.എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഹുസൈന് മടവൂര്‍ ഉദ്ഘാടനം ചെയ്തു. ബാങ്കോക്കിലെ അന്താരാഷ്ട്ര വിദ്യാര്‍ഥി സമ്മേളനത്തില്‍ പങ്കെടുക്കുന്ന അതീഫ് അബ്ദുറഹ്മാൻ, അദ്നാന്, ഗോവയില്‍ നടന്ന ഒാള് ഇന്ത്യ നയന്‍ എ സൈഡ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ് ബെസ്റ്റ് പ്ലെയര്‍ പി.എ. ആഷിഫ് എന്നിവരെ ആദരിച്ചു. എം.എസ്.എം സംസ്ഥാന അധ്യക്ഷന്‍ ജലീല്‍ മാമാങ്കര, സെക്രട്ടറി സൈഫുദ്ദീന് സ്വലാഹി, ഒാര്‍ഗനൈസിങ് സെക്രട്ടറി സുഹ്ഫി ഇമ്രാന്, ട്രഷറര്‍ ജാസിര്‍ രണ്ടത്താണി, യാസിര്‍ സ്വലാഹി പറപ്പൂര്, ഷഫീഖ് ഹസൻ അന്‍സാരി, ഫൈസല്‍ ബാബു സലഫി തുടങ്ങിയവർ സംസാരിച്ചു. േഫാേട്ടാ: mpm1: എം.എസ്.എം ജില്ല ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളനം ഹൈസെക് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story