Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2018 5:00 AM GMT Updated On
date_range 18 Nov 2018 5:00 AM GMTപാചക വാതക പദ്ധതിക്ക് തുടക്കം
text_fieldsbookmark_border
പാചക വാതക പദ്ധതിക്ക് തുടക്കം കരുളായി: പ്രധാനമന്ത്രി എൽ.പി.ജി പദ്ധതിക്ക് കരുളായി ഗ്രാമപഞ്ചായത്തിൽ തുടക്കം. എല്ലാ പട്ടികജാതി-വർഗ ബി.പി.എൽ കുടുംബങ്ങൾക്കും പാചക വാതകം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 100 കുടുംബങ്ങൾക്ക് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരാരിയിൽ അസൈനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ശരീഫ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ. മിനി, കെ. മനോജ്, ബ്ലോക്ക് അംഗം ഫാത്തിമ സലിം, പഞ്ചായത്ത് അംഗങ്ങളായ കെ. ഉഷ, കെ.പി. ഷറഫുദ്ദീൻ, പി.എച്ച്. ആയിശ, എം.സി ഗ്യാസ് ഏജൻസി അസി. മാനേജർ ഒ.എം. തോമസ്, റിനോ അജോ എന്നിവർ സംസാരിച്ചു. ഫോട്ടോ ppm 2 കരുളായിയിൽ പാചകവാതക വിതരണ പദ്ധതി പഞ്ചായത്ത് പ്രസിഡൻറ് വിശാരിയിൽ അസൈനാർ ഉദ്ഘാടനം ചെയ്യുന്നു മഹാഗണി മുത്തശ്ശി ഇനി ഓർമ നിലമ്പൂർ: കരുളായി റേഞ്ചിലെ മഹാഗണി മുത്തശ്ശി നാടുനീങ്ങി. നെടുങ്കയം ആദിവാസി കോളനിയോട് ചേർന്ന വനമേഖലയിലാണ് മഹാഗണി തലയെടുപ്പോടെ നിന്നിരുന്നത്. കാലപഴക്കമൂലം വനംവകുപ്പാണ് മുറിച്ച് നീക്കിയത്. ഏകദേശം 200 വർഷത്തോളം പഴക്കമുള്ള മരമാണിത്. ഒരു തടിക്ക് 572 സെൻറിമീറ്റർ വണ്ണവും 510 സെൻറീ മീറ്റർ നീളവുമുണ്ട്. നിലമ്പൂരിലെ സിയാർ ടിമ്പേഴ്സ് ഉടമ മമ്പാടിലെ ടി. സക്കീർ എട്ടുലക്ഷം രൂപക്ക് തടി ലേലത്തിൽ പിടിച്ചു. പടം mpl nbr 1 news നെടുങ്കയം വനംമേഖലയിൽനിന്ന് മുറിച്ച മഹാഗണി തടി കൊണ്ടുപോവുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story