Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2018 4:59 AM GMT Updated On
date_range 23 Oct 2018 4:59 AM GMTയാചകയായെത്തി മാല പൊട്ടിച്ചു കടന്ന സ്ത്രീയെ പിടികൂടി
text_fieldsbookmark_border
വേങ്ങര: യാചകയായെത്തി യുവതിയുടെ അഞ്ചുപവൻ വരുന്ന മാല പൊട്ടിച്ച സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു. വലിയോറ പരപ്പിൽപാറ ചെള്ളി അഹമ്മദ് കുട്ടിയുടെ മകൻ റജുലിെൻറ ഭാര്യയുടെ മാലയാണ് പൊട്ടിച്ചത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ അഹമ്മദ് കുട്ടിയുടെ വീട്ടിലെത്തിയ 60 വയസ്സ് തോന്നിക്കുന്ന സ്ത്രീയാണ് കവർച്ചശ്രമം നടത്തിയത്. യാചകവേഷത്തിലെത്തിയ സ്ത്രീക്ക് യുവതി 10 രൂപ നൽകി. തുടർന്നും പോകാതിരുന്നതിനെ തുടർന്ന് 100 രൂപ നൽകി. ഈ സമയത്ത് യുവതിയുടെ കഴുത്തിലണിഞ്ഞ മാല പൊട്ടിക്കുകയായിരുന്നു. ബഹളം വെച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ സ്ത്രീയെ പിന്തുടർന്ന് പിടികൂടി മാല കണ്ടെടുക്കുകയായിരുന്നു. സ്ത്രീയെ വേങ്ങര പൊലീസിലേൽപിക്കുകയും ചെയ്തു. ഇവർ കക്കാട് താമസമാണെന്നും ബംഗളൂരു സ്വദേശിയാണെന്നും ചോദ്യം ചെയ്യലിൽ പറഞ്ഞതായി യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story