Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2018 4:59 AM GMT Updated On
date_range 22 Oct 2018 4:59 AM GMTസുവർണ ജൂബിലി സുവനീർ പ്രകാശനം
text_fieldsbookmark_border
കീഴുപറമ്പ്: വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സുവർണ ജൂബിലി സുവനീർ 'വിളക്കുമാടം' എഴുത്തുകാരൻ പി. സുരേന്ദ്രൻ പ്രകാശനം ചെയ്തു. പൂർവ വിദ്യാർഥി ചെയർമാൻ ഗഫൂർ കുറുമാടൻ സുവനീർ ഏറ്റുവാങ്ങി. അരീക്കോട് ബി.പി.ഒ ടി.കെ. ബാബുരാജ് അക്കാദമിക് മാസ്റ്റർ പ്ലാൻ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീറിന് നൽകി പ്രകാശനം ചെയ്തു. എഡിറ്റർ പി.ജെ. പോൾസൺ സുവനീർ പരിചയപ്പെടുത്തി. പി.ടി.എ പ്രസിഡൻറ് എം.എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ പി.പി. മജീദ്, വൈസ് ചെയർമാൻ എം.ഇ. ഫസൽ, പി.ടി.എ വൈസ് പ്രസിഡൻറ് ശശികുമാർ, സി.പി.എം റഫീഖ്, എം.ആർ. പുരുഷോത്തമൻ, പ്രിൻസിപ്പൽ അരുണ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഡോ. ജയ, സ്റ്റാഫ് സെക്രട്ടറിമാരായ വൈ.കെ. അബ്ദുല്ല, ടി.കെ. അൻവർ സാദത്ത്, സുവനീർ ചെയർമാൻ വി.പി. ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story