Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനെല്‍കൃഷി ഗ്രൂപ്​...

നെല്‍കൃഷി ഗ്രൂപ്​ ഫാമിങ്ങിന് തുടക്കം

text_fields
bookmark_border
നെല്‍കൃഷി ഗ്രൂപ്​ ഫാമിങ്ങിന് തുടക്കം
cancel
കീഴുപറമ്പ്: ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയ നെല്‍കൃഷി ഗ്രൂപ് ഫാമിങ്ങിന് തുടക്കമായി. അന്യം നിന്നുപോവുന്ന നെല്‍കൃഷിയെ അഭിവൃദ്ധിപ്പെടുത്താനും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും പ്രോത്സാഹനവും നല്‍കാനുമാണ് ഗ്രൂപ് ഫാമിങ് പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിയില്‍ ഉള്‍പ്പെട്ട എല്ലാ കര്‍ഷകര്‍ക്കും 'ഉമ' നെല്‍വിത്ത് ഇതിനകം വിതരണം ചെയ്തിരുന്നു. നെല്‍കൃഷി നടത്താനാവശ്യമായ കൂലി, മറ്റു ചെലവുകള്‍, സുസ്ഥിര നെല്‍കൃഷി വികസന പദ്ധതിയുടെ ഭാഗമായുള്ള ബോണസ്, സബ്‌സിഡി എന്നിവ കൃഷിഭൂമിയുടെ വിസ്തീർണത്തിന് ആനുപാതികമായി വിതരണം ചെയ്യും. കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ 20 ഹെക്ടര്‍ സ്ഥലത്താണ് ഗ്രൂപ് ഫാമിങ് നടത്തുന്നത്. 75 നെല്‍കര്‍ഷകര്‍ പദ്ധതിക്കു തയാറായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നെല്‍കര്‍ഷകര്‍ക്ക് ആവശ്യമായ ഇന്‍ഷുറന്‍സും പദ്ധതിയില്‍ വിഭാവനം ചെയ്യുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച നടീല്‍ ഉത്സവ പരിപാടി അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലക്ഷ്മി പറമ്പൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. കമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. റൈഹാന ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ടി. അയ്യപ്പന്‍, കെ. അബൂബക്കര്‍ മാസ്റ്റര്‍, നജീബ് കാരങ്ങാടന്‍, പി. സുധ, ഇ.കെ. ഗോപാലകൃഷ്ണന്‍, എന്‍.ടി. ഹമീദലി, ഇ.പി. കൃഷ്ണന്‍, പി.ടി. ഷഹര്‍ബാന്‍, കെ.ടി. ആയിഷ, കെ.ടി. ജമീല, എം.എം. ജസ്‌ന, കൃഷി ഓഫിസര്‍ സി. ഷഹാന, കൃഷി അസി. എം. നൗഷബ, കെ.എ. നാസര്‍ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story