Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശബരിമല: കോൺഗ്രസ്...

ശബരിമല: കോൺഗ്രസ് സമാധാന റാലിയും സംഗമവും

text_fields
bookmark_border
ശബരിമല: കോൺഗ്രസ് സമാധാന റാലിയും സംഗമവും
cancel
ഊർങ്ങാട്ടിരി: ശബരിമലയെ സംസ്ഥാന സർക്കാറും ബി.ജെ.പിയും യുദ്ധക്കളമാക്കരുതെന്നാവശ്യപ്പെട്ട് ഊർങ്ങാട്ടിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചൂളാട്ടിപ്പാറയിൽ സമാധാന സംഗമവും റാലിയും സംഘടിപ്പിച്ചു. മുതിർന്ന നേതാവ് എം.കെ. ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. വയനാട് ലോക്സഭ മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് എം.കെ. ഹാരിസ് ബാബു ചാലിയാർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് സി.ടി. റഷീദ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ. കോയസ്സൻ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് യു. ജാഫർ, ബൂത്ത് കമ്മിറ്റി പ്രസിഡൻറ് എം.കെ. ഗോവിന്ദൻ കുട്ടി എന്നിവർ സംസാരിച്ചു. സമാധാന റാലിക്ക് മണ്ഡലം-ബൂത്ത് ഭാരവാഹികളായ പി.ടി. മുഹമ്മദ് സുധീർ, പി. മുരളീധരൻ, ജോളി പനംപിലാവ്, എം.കെ. സലീം, പി.കെ. മഹമൂദ്, യു. ഷമീർ തെരട്ടമ്മൽ, കെ.സി. നാദിഷ് ബാബു, എം.ടി. സത്താർ കുത്തുപറമ്പ്, ഉമ്മർ വടക്കുംമുറി, സി. അബ്ദു തെഞ്ചേരി, കെ.എ. ലത്തീഫ് ഹാജി, റഷീദ് കിണറടപ്പൻ, സി. ഷാജി, ടി. ഷൗക്കത്തലി, മുഹ്സിൻ ചൂളാട്ടി, സി. കീരൻ, അനൂപ് തെഞ്ചേരി, ജിബിൻ പടിയാനി, ബെന്നി ലൂക്ക, പി.സി. ബിജു, അനിൽ മാതോളി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story