ഷൊർണൂർ ഡിവൈ.എസ്.പി ഓഫിസ്​ മാർച്ച്​

04:59 AM
12/10/2018
ഷൊർണൂർ: മണ്ണാർക്കാട്ടെ കൊലപാതക കേസിൽ നേതാക്കളെ പൊലീസ് കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് എ.ഐ.വൈ.എഫ് പ്രവർത്തകർ ഷൊർണൂർ ഡിവൈ.എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡൻറ് അഡ്വ. ആർ. സജിലാൽ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ അടിയാളനെപ്പോലെയാണ് ഡിവൈ.എസ്.പി പെരുമാറുന്നതെന്ന് സജിലാൽ കുറ്റപ്പെടുത്തി. ജില്ല പ്രസിഡൻറ് നൗഷാദ്, സി.കെ. സെയ്തലവി, ആർ. അഭിലാഷ്, കബീർ എന്നിവർ സംസാരിച്ചു. പടം ഷൊർണൂർ ഡിവൈ.എസ്.പി ഓഫിസിലേക്ക് നടന്ന എ.ഐ.വൈ.എഫ് മാർച്ച് സംസ്ഥാന പ്രസിഡൻറ് അഡ്വ. ആർ. സജിലാൽ ഉദ്ഘാടനം ചെയ്യുന്നു
Loading...
COMMENTS