ഹൈടെക് ക്ലാസ്മുറി നിർമാണത്തിന് പൂർവ വിദ്യാർഥികളുടെ ധനസഹായം

05:00 AM
11/10/2018
പുലാമന്തോൾ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന ഹൈടെക് ക്ലാസ്മുറികളുടെ നിർമാണ ഫണ്ടിലേക്ക് പൂർവ വിദ്യാർഥികളുടെ ധനസഹായം. 1996-97 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികളാണ് കഴിഞ്ഞദിവസം സ്കൂളിൽ നടന്ന പരിപാടിയിൽ ധനസഹായം കൈമാറിയത്. സ്കൂളിൽ പുതുതായി സ്ഥാപിച്ച എ.ടി.എൽ ലാബ് ഉദ്ഘാടനത്തിനെത്തിയ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ സ്കൂളിന് വേണ്ടി തുക ഏറ്റുവാങ്ങി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ, ജില്ല പഞ്ചായത്ത് അംഗം എം.കെ. റഫീഖ, ഗ്രാമപഞ്ചായത്തംഗം കെ.ടി. ഇസ്സുദ്ദീൻ, പി.ടി.എ പ്രസിഡൻറ് കെ. നന്ദകുമാർ, പ്രധാനാധ്യാപകൻ കെ. ഹരിദാസ്, 1996-97 ബാച്ചി​െൻറ പ്രതിനിധികളായ ബിൽഷാദ്‌, നാസർ, സുബൈർ, അഷറഫ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. (പടം പുലാമന്തോൾ ജി.എച്ച്.എസ്.എസിൽ നിർമിക്കുന്ന ഹൈടെക് ക്ലാസ്മുറി ഫണ്ടിലേക്കുള്ള 1996-97 ബാച്ച് വിദ്യാർഥികളുടെ ധനസഹായം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഏറ്റുവാങ്ങുന്നു
Loading...
COMMENTS