മാനസികാരോഗ്യ ദിനാചരണം

05:00 AM
11/10/2018
മലപ്പുറം: പുതുതലമുറ കടുത്ത മാനസിക സമ്മർദങ്ങൾക്കടിമപ്പെട്ടവരാണെന്നും ശാരീരികാരോഗ്യത്തേക്കാൾ മാനസികാരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകണമെന്നും അസി. കലക്ടർ വികൽപ് ഭരദ്വാജ്. ലോക മാനസികാരോഗ്യ ദിനാചരണ ഭാഗമായി മലപ്പുറം ഗവ. കോളജ് എൻ.എസ്.എസ് സംഘടിപ്പിച്ച ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ. കെ.എസ്. മായ അധ്യക്ഷത വഹിച്ചു. യോഗ ട്രെയിനർ നീതു വിജിഷ്, ജിനിദാസ് എന്നിവർ ക്ലാസെടുത്തു. മൊയ്തീൻകുട്ടി കല്ലറ, ആമിന പൂവഞ്ചേരി, ഡോ. വി. സുലൈമാൻ, ഡോ. എസ്. സഞ്ജയ് കുമാർ, സമീറ, മിസ്അബ് എന്നിവർ സംസാരിച്ചു. ആസിഫലി, ഷഹീദ ഷെറിൻ, ശരണ്യ എന്നിവർ നേതൃത്വം നൽകി. mpmrs1 മാനസികാരോഗ്യ ദിനാചരണ ഭാഗമായി മലപ്പുറം ഗവ. കോളജിൽ എൻ.എസ്.എസ് സംഘടിപ്പിച്ച സെമിനാർ അസി. കലക്ടർ വികൽപ് ഭരദ്വാജ് ഉദ്ഘാടനം ചെയ്യുന്നു
Loading...
COMMENTS