പനി ക്ലിനിക് ബോധവത്കരണ ക്ലാസ്

06:29 AM
12/09/2018
ശ്രീകൃഷ്ണപുരം: പ്രളയ ദുരന്തനിവാരണ പരിപാടിയുടെ ഭാഗമായി കരിമ്പുഴ ഗ്രാമപഞ്ചായത്ത് കാലവർഷക്കെടുതി ബാധിച്ച ആറ്റാശ്ശേരി പ്രദേശത്ത് പനി ക്ലിനിക്, രക്ത പരിശോധന, എലിപ്പനി അതീവ ജാഗ്രത ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. ആറ്റാശ്ശേരി വാർഡ് ആരോഗ്യ ശുചിത്വ സമിതി ചെയർമാൻ പി.എ. തങ്ങൾ ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. പി. ബൈജു അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ പി. മുഹമ്മദാലി, ഡോ. സുനിത, ജെ.എച്ച്.ഐ എ. പ്രിയൻ എന്നിവർ സംസാരിച്ചു. ക്ലിനിക്കിൽ പങ്കെടുത്തവർക്ക് ലാബ് പരിശോധന നടത്തി. പ്രതിരോധ മരുന്നും ഔഷധവും വിതരണം ചെയ്തു. ആരോഗ്യ വകുപ്പ് ജീവനക്കാർ, കുടുംബശ്രീ, ആശ പ്രവർത്തകർ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
Loading...
COMMENTS