അനുസ്മരണം നാളെ

06:29 AM
12/09/2018
ഷൊർണൂർ: കേരള കലാമണ്ഡലത്തിൽ എല്ലാ വർഷവും നടത്താറുള്ള ഗുരു ചിന്നമ്മു അമ്മ, കലാമണ്ഡലം സത്യഭാമ എന്നിവരുടെ അനുസ്മരണ ചടങ്ങ് വ്യാഴാഴ്ച നടക്കും. രാവിലെ 9.30ന് പുഷ്പാർച്ചനയോടെ തുടങ്ങുന്ന പരിപാടിയുടെ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ നിർവഹിക്കും. കുഞ്ചുവാസുദേവൻ നമ്പൂതിരിപ്പാട് ആമുഖ ഭാഷണം നടത്തും. കലാമണ്ഡലം ഗോപകുമാർ, വേണുഗോപാൽ, ശശികുമാർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. രാവിലെ 11.30ന് കലാമണ്ഡലം ഹൈമാവതി മോഡറേറ്ററായി നടക്കുന്ന മോഹിനിയാട്ടം സെമിനാറിൽ കലാമണ്ഡലം സംഗീത പ്രസാദ് പ്രബന്ധമവതരിപ്പിക്കും.
Loading...
COMMENTS