Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചിത്രപ്രദർശനം...

ചിത്രപ്രദർശനം ആരംഭിച്ചു

text_fields
bookmark_border
മലപ്പുറം: കേരള ലളിതകല അക്കാദമി മഞ്ചേരി സി.എസ്.ഐ ബംഗ്ലാവിൽ സംഘടിപ്പിച്ച വരക്കൂട്ടം ചിത്രകലാ ക്യാമ്പിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനം മലപ്പുറം കോട്ടക്കുന്നിലെ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. പുതിയ രചന സങ്കേതങ്ങളും പരീക്ഷണങ്ങളും പ്രകടമാക്കുന്ന ചിത്രങ്ങൾ കാൻവാസിൽ അക്രലിക് കളർ ഉപയോഗിച്ചാണ് വരച്ചിരിക്കുന്നത്. ആറുദിവസം നീളുന്ന പ്രദർശനത്തിൽ പ്രകൃതി ദൃശ്യങ്ങൾ മുതൽ സമകാലിക രാഷ്ട്രീയാവസ്ഥകളോട് സംവദിക്കുന്ന ചിത്രങ്ങളുമുണ്ട്. ക്യാമ്പിൽ പങ്കെടുത്തവർ വരച്ച മുപ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. സുരേഷ് തിരുവാലിയും സംഘവും അവതരിപ്പിച്ച മരുതല്ലിപ്പാട്ടോടെയാണ് പ്രദർശനം തുടങ്ങിയത്. ഉസ്മാൻ ഇരുമ്പുഴി, വി.പി. ഷൗക്കത്തലി, ഡോ. ടി.എ. റഹ്മാൻ, ഐഷ മുസ്ലിയാരകത്ത്, അറുമുഖൻ എടവണ്ണ, ഷമീം സീഗൾ, വിശ്വതി, റിഞ്ചു വെള്ളില എന്നിവർ സംസാരിച്ചു. പ്രദർശനം മേയ് 27ന് സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story