Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹജ്ജ്​: പാസ്​പോർട്ട്​...

ഹജ്ജ്​: പാസ്​പോർട്ട്​ സമർപ്പിച്ചത്​ 292 അഞ്ചാം വർഷക്കാർ

text_fields
bookmark_border
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അവസരം ലഭിച്ച 65നും 69നുമിടയിൽ പ്രായമുള്ള അഞ്ചാംവർഷ അപേക്ഷകരിൽ പാസ്പോർട്ട് സമർപ്പിച്ചത് 292 പേർ. ഇതിൽ 221 പുരുഷന്മാരും 71 സ്ത്രീകളുമാണ്. കേരളത്തിൽനിന്ന് ഇൗ പ്രായപരിധിയിൽ 1102 പേരാണുണ്ടായിരുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയിൽ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് നിശ്ചിത പ്രായപരിധിക്കുള്ളിലുള്ള അഞ്ചാംവർഷ അപേക്ഷകർക്ക് അവസരം ലഭിച്ചത്. ഏപ്രിൽ 25നാണ് ഇവർക്ക് അവസരം നൽകി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചത്. സൗദി, ഇന്ത്യക്ക് പുതുതായി അനുവദിച്ച ക്വോട്ടയായ 5,000ത്തിൽനിന്നാണ് അഞ്ചാം വർഷക്കാർക്ക് സീറ്റുകൾ അനുവദിച്ചത്. മഹ്റം ക്വോട്ടയിൽ അവസരം ലഭിച്ച 123 പേർ പണമടച്ച രസീതും മെഡിക്കൽ സർട്ടിഫിക്കറ്റും പാസ്പോർട്ടും ഫോേട്ടായും സമർപ്പിക്കാനുള്ള സമയപരിധി ശനിയാഴ്ച അവസാനിക്കുമെന്ന് ഹജ്ജ് അസി. സെക്രട്ടറി അറിയിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അവസരം ലഭിച്ച മുഴുവൻ പേരുടെയും പാസ്പോർട്ടുകൾ വിസ സ്റ്റാമ്പിങ്ങിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് ൈകമാറിയതായും അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story