Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപലിശരഹിത വായ്പ പദ്ധതി...

പലിശരഹിത വായ്പ പദ്ധതി തുടങ്ങി

text_fields
bookmark_border
കാളികാവ്: കുറുപൊയിൽ ജുമ മസ്ജിദിന് കീഴിൽ പലിശരഹിത വായ്പാ പദ്ധതിക്ക് തുടക്കമായി. നിശ്ചിത നിബന്ധനകളോടെ ആറുമാസ കാലാവധിയിൽ പണം വായ്പ നൽകുന്ന പദ്ധതിയാണ് അൽ അൻസാർ പരസ്പര സഹായസംഘം എന്ന പേരിൽ തുടക്കം കുറിച്ചത്. മെമ്പർഷിപ്പ് വിതരണോദ്ഘാടനം ഖാദിമുൽ ഇസ്ലാം സംഘം പ്രസിഡൻറ് കരിപ്പായി കരീം ഹാജി കെ.പി. മുഹമ്മദലി മാസ്റ്റർക്ക് നൽകി നിർവഹിച്ചു. ഖതീബ് അബ്ദുൽ കരീം ഫൈസി അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ചും നിബന്ധനകളെ കുറിച്ചും ഇ.പി. അബ്ദുൽ അസീസ് സംസാരിച്ചു. സെക്രട്ടറി എ.പി. മുഹമ്മദ് കോയ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story