Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്‌കൂള്‍ വാര്‍ഷികം...

സ്‌കൂള്‍ വാര്‍ഷികം സമാപനം എട്ടിന്

text_fields
bookmark_border
വണ്ടൂര്‍: ഒരുവര്‍ഷം നീണ്ട എടപ്പുലം എ.എം.എല്‍.പി സ്‌കൂള്‍ വാര്‍ഷിക സമ്മേളന സമാപനം ഏപ്രില്‍ ഏഴ്, എട്ട് തീയതികളിൽ നടക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ഭാഗമായി രക്ഷിതാക്കളും നാട്ടുകാരും പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് നിരവധി പദ്ധതികളാണ് വാര്‍ഷിക പരിപാടികളുടെ ഭാഗമായി നടപ്പാക്കിയത്. ഏഴിന് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ഗുരുവന്ദനം, പൂര്‍വ വിദ്യാര്‍ഥി സംഗമം എന്നിവയും എട്ടിന് സാംസ്‌കാരിക സമ്മേളനവും നടക്കും. പരിപാടിയുടെ മുന്നോടിയായി വിളംബര ഘോഷയാത്ര ശനിയാഴ്ച നടക്കും. വാർത്തസമ്മേളനത്തില്‍ പ്രധാനാധ്യാപിക ഷെര്‍ളി തോമസ്, എം. മുജീബ്‌റഹ്മാന്‍, പൊറ്റയില്‍ ഷംന, അശ്റഫ് കന്നങ്ങാടന്‍, എം. സുരേഷ്ബാബു, അശ്റഫ് പൊറ്റയില്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story