Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 5:02 AM GMT Updated On
date_range 2018-03-31T10:32:59+05:30കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഫുട്ബാൾ ടൂർണമെൻറ് ഒരുക്കി ജനകീയ കൂട്ടായ്മ
text_fieldsതിരൂരങ്ങാടി: എ.ആർ നഗർ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി മമ്പുറം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. കഴിഞ്ഞ വേനലിൽ ഏറെ കുടിവെള്ള ക്ഷാമം നേരിട്ട പ്രദേശങ്ങളിൽ മമ്പുറം ജനകീയ കൂട്ടായ്മ വൻ തുക മുടക്കി വെള്ളം വിതരണം ചെയ്തിരുന്നു. അതിെൻറ തുടർച്ചയെന്നോണം ഇത്തവണ കുടിവെള്ള വിതരണത്തിനുള്ള ധനശേഖരണാർഥമാണ് ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് പുൽപ്പറമ്പ് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെൻറ് കെ.എൻ.എ. ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഡ്വ. പി.പി. ബഷീർ അധ്യക്ഷത വഹിക്കും. തിരൂരങ്ങാടി എസ്.ഐ വിശ്വനാഥൻ കരയിൽ, മമ്പുറം പോസ്റ്റ് മാസ്റ്റർ തെങ്ങിലാൻ മുഹമ്മദ് എന്നിവരെ ആദരിക്കും. വാർത്തസമ്മേളനത്തിൽ അഡ്വ. പി.പി. ബഷീർ, പി.എം. റഫീഖ്, എ.പി. സലീം, വി.ടി. അബ്ദുൽ സലാം എന്നിവർ സംബന്ധിച്ചു.
Next Story