Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒറ്റ നമ്പർ ലോട്ടറി...

ഒറ്റ നമ്പർ ലോട്ടറി വിൽപന; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കൽപകഞ്ചേരി: പട്ടർനടക്കാവ് അങ്ങാടിയിൽ സർക്കാർ ലോട്ടറി വിൽപനയുടെ മറവിൽ ഒറ്റ നമ്പർ ലോട്ടറി വിറ്റ രണ്ടുപേരെ കൽപകഞ്ചേരി എസ്.െഎ പി.എസ്. മഞ്ചിത്ത്ലാലി​െൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. തിരൂർ തെക്കുമുറി കിഴക്കേക്കര അഖിൽ (24), താനൂർ ചിറക്കൽ തൈക്കണ്ടി പറമ്പിൽ സന്ദീപ് (23) എന്നിവരാണ് പിടിയിലായത്. പ്രതികളെ നിലമ്പൂർ മജിസ്ട്രേറ്റി​െൻറ മുന്നിൽ ഹാജരാക്കി പൊന്നാനി ജയിലിൽ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ സി.പി.ഒമാരായ ജയേഷ്, പ്രശാന്ത് എന്നിവരും ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story