Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചീഫ്​ ജസ്​റ്റിസിനെതിരെ ...

ചീഫ്​ ജസ്​റ്റിസിനെതിരെ ഇംപീച്ച്​മെൻറ്​ നോട്ടീസ്​ തിങ്കളാഴ്​ച

text_fields
bookmark_border
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം തിങ്കളാഴ്ച നോട്ടീസ് നൽകും. കോൺഗ്രസ്, എൻ.സി.പി, സി.പി.എം തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ പ്രമേയത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. നോട്ടീസ് നൽകുന്നതിനുമുമ്പ് തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ എന്നിവരുടെയും ഒപ്പ് ലഭിക്കുമെന്നാണ് കരുതുന്നത്. ഉപരാഷ്ട്രപതിക്കാണ് നോട്ടീസ് നൽകുന്നത്. നോട്ടീസിനാവശ്യമായ 50 അംഗങ്ങളുടെ ഒപ്പ് ലഭിച്ചു കഴിഞ്ഞു. ചീഫ് ജസ്റ്റിസിനെതിരെ മുതിർന്ന ജഡ്ജിമാർ ഉന്നയിച്ച വിവിധ ആരോപണങ്ങളെ തുടർന്നാണ് ഇംപീച്ച്മ​െൻറ് നീക്കം. 50 പേരുടെ ഒപ്പുണ്ടെങ്കിൽ ഉപരാഷ്ട്രപതിക്ക് ഇംപീച്ച്മ​െൻറ് നോട്ടീസ് സ്വീകരിക്കേണ്ടി വരുമെന്ന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story