Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 5:32 AM GMT Updated On
date_range 2018-03-30T11:02:59+05:30പെൺകുട്ടികൾക്ക് ഖുർആൻ ക്യാമ്പ്
text_fieldsമലപ്പുറം: മഅ്ദിൻ അക്കാദമിക്ക് കീഴിൽ പെൺകുട്ടികൾക്കായി അവധിക്കാല ഖുർആൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏഴാംതരം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ളവർക്കാണ് പ്രവേശനം. ഖുർആൻ പൂർണമായും പാരായണ നിയമങ്ങളോടെയും ശൈലിയോടെയും ഓതാൻ പരിശീലിപ്പിക്കുന്നതോടൊപ്പം ഹദീസ്, ചരിത്രം, മസ്അല, ഹോം സയൻസ്, കൗൺസലിങ് ക്ലാസുകളും നൽകുന്നു. ഏപ്രിൽ ഒന്ന് മുതൽ 15 വരെ നീണ്ടുനിൽക്കുന്ന ശാസ്ത്രീയ ഖുർആൻ പഠന ക്യാമ്പിന് വിദഗ്ധർ മേൽനോട്ടം വഹിക്കും. മാർച്ച് 30ന് മുമ്പായി ബുക്ക് ചെയ്യണം. www.madinqland.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വാട്സ്ആപ്: 9946623412.
Next Story