Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 5:29 AM GMT Updated On
date_range 2018-03-30T10:59:58+05:30സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് കടുത്ത ക്ഷാമം
text_fieldsകുഴൽമന്ദം: സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് കടുത്തക്ഷാമം. രക്തസമ്മർദം (ബി.പി), പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നിനാണ് ക്ഷാമം. രക്തസമ്മർദം നിയന്ത്രിക്കുന്നതിനുള്ള അറ്റ്നോലൻ, ഗ്യാസ്ട്രബിളിനുള്ള റാനിറ്റ്ഡിൻ, പാരസെറ്റമോൾ ഓറൽ സിറപ്പ്, ചുമക്കുള്ള സിറപ്പ്, പാർശ്വഫലങ്ങൾ ഇല്ലാതിരിക്കാനുള്ള പ്രതിരോധ മരുന്നുകൾ എന്നിവക്കാണ് ക്ഷാമം. പ്രമേഹ പരിശോധനക്കുള്ള ഗ്ലൂക്കോമീറ്ററും പലയിടത്തും ലഭ്യമല്ല. പഴയ സ്റ്റോക്ക് തീർന്നതോടെ ചിലയിടങ്ങളിൽ മരുന്ന് വിതരണം പൂർണമായി നിലച്ചിട്ടുണ്ട്. സർക്കാർ ഉടസ്ഥതയിലുള്ള കേരള മെഡിക്കൽ സർവിസ് കോർപറേഷൻ ലിമിറ്റഡാണ് (കെ.എം.എസ്.സി.എൽ) മരുന്നുകൾ വിതരണം ചെയ്യുന്നത്. ഇവിടെനിന്ന് ലഭ്യമാകാത്ത മരുന്നുകൾ അതാത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ വാങ്ങി കേന്ദ്രങ്ങൾക്ക് നൽകുകയാണ് പതിവ്. അതേസമയം, രക്തസമ്മർദം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന മരുന്ന് ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കെ.എം.എസ്.സി.എൽ അവകാശപ്പെടുന്നുണ്ടങ്കിലും ഇവ ആരോഗ്യകേന്ദ്രങ്ങളിൽ എത്തുന്നില്ല. പ്രമേഹ രോഗികൾക്ക് ഗ്ലൂക്കോസിെൻറ അളവ് പരിശോധിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഗ്ലൂക്കോമീറ്ററിെൻറ വിതരണം നിലച്ചിട്ട് ഒരു വർഷത്തിലേറെയായി. ഒരു കേന്ദ്രത്തിൽ മാസത്തിൽ 600ഓളം ഗ്ലൂക്കോമീറ്ററുകളാണ് ആവശ്യം. ഇവ ലഭ്യമല്ലാതായതോടെ പരിശോധനക്കായി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
Next Story