Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആശുപത്രിയില്‍ പുതിയ...

ആശുപത്രിയില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

text_fields
bookmark_border
ആനക്കര: തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2017-18 വര്‍ഷ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി.എം. പുഷ്പജ ശിലാസ്ഥാപനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. ജനാര്‍ദനന്‍, ധന്യ സുരേന്ദ്രന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ഇ. സുഷമ, ബ്ലോക്ക് അസി. എക്‌സി. എൻജിനീയര്‍ വി.എസ്. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ചിത്രം കല്ലിട്ടു ) ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിർമിക്കുന്ന കെട്ടിടത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി.എം. പുഷ്പജ ശിലാസ്ഥാപനം നടത്തുന്നു
Show Full Article
TAGS:LOCAL NEWS 
Next Story