Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 5:17 AM GMT Updated On
date_range 2018-03-30T10:47:58+05:30അനധികൃത ജൈവവള നിർമാണ കേന്ദ്രത്തിൽ റേഷൻ അരി ഒളിപ്പിച്ച നിലയിൽ
text_fieldsപടപ്പറമ്പ്: പാങ്ങ് പൂക്കോട് അനധികൃതമായി പ്രവർത്തിക്കുന്ന ജൈവവള നിർമാണ കേന്ദ്രത്തിൽനിന്ന് റേഷൻ അരിയും ഗോതമ്പും സിവിൽ സപ്ലൈസ് അധികൃതർ പിടികൂടി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രദേശത്ത് പ്രവർത്തിക്കുന്ന ജൈവവള നിർമാണ കേന്ദ്രത്തിനെതിരെ ആരോഗ്യ പ്രശ്നങ്ങൾ ഉന്നയിച്ച് പ്രദേശവാസികൾ ജില്ല കലക്ടർ, ആരോഗ്യ വകുപ്പ്, കറുവ പഞ്ചായത്ത് എന്നിവർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പഞ്ചായത്ത് അധികൃതർ നോട്ടീസ് പതിക്കാനെത്തിയപ്പോഴാണ് അരിയും ഗോതമ്പും സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ കൊളത്തൂർ പൊലീസിനേയും സിവിൽ സപ്ലൈസ് അധികൃതരേയും വിവരമറിയിക്കുകയായിരുന്നു. 21 ചാക്ക് അരിയും അഞ്ച് ചാക്ക് ഗോതമ്പുമാണ് പിടികൂടിയത്. തെലങ്കാന സംസ്ഥാനത്തിെൻറ പേരിലുള്ള സിവിൽ സപ്ലൈസ് കോർപറേഷെൻറ ചാക്കുകളും പ്രദേശത്തുനിന്ന് കണ്ടെത്തി. മറ്റൊരു പേരിലുള്ള ചാക്കിലേക്ക് അരി മാറ്റി നിറക്കുകയാണ് ചെയ്യുന്നത്. എടയൂർ ചീരമ്പത്തൂർ അൻവറിെൻറ പേരിലുള്ളതാണ് കെട്ടിടം. ജൈവവള നിർമാണ കേന്ദ്രത്തിെൻറ മറവിൽ റേഷനരി കരിഞ്ചന്തയിലേക്ക് എത്തിക്കുകയാണെന്നാണ് സംശയം. അരിയുടെ ഉറവിടവും മറ്റും അന്വേഷിച്ചതിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫിസർ മിനി പറഞ്ഞു. റേഷനിങ് ഇൻസ്പെക്ടർമാരായ പ്രകാശൻ, ഷാഹിന തുടങ്ങിയവരും പിശോധന സംഘത്തിലുണ്ടായിരുന്നു. കൊളത്തൂർ എ.എസ്.ഐ ജബ്ബാർ, കുറുവ പഞ്ചായത്ത് പ്രസിഡൻറ് എം.പി. യൂസഫ്, പഞ്ചായത്ത് സെക്രട്ടറി ആർ.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവരും സംഭവസ്ഥലെത്തത്തി.
Next Story