Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightിരൂരങ്ങാടി:...

ിരൂരങ്ങാടി: നികുതിയിനത്തിൽ മുഴുവൻ തുകയും കുടിശ്ശിക

text_fields
bookmark_border
തയുൾപ്പെടെ പിരിച്ചെടുത്ത് മൂന്നിയൂർ ഗ്രാമപഞ്ചായത്ത്. 17823 ഡിമാൻഡുമായി 1,13,64,391 രൂപയാണ് ആർ.ആർ, ജപ്തി, പ്രോസിക്യൂഷൻ നടപടികളൊന്നുമില്ലാതെ പിരിച്ചെടുത്തത്. 2017-18 വാര്‍ഷിക പദ്ധതി ചെലവിനത്തില്‍ 85 ശതമാനം തുകയും ചെലവഴിക്കാനും ഇതുവരെ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. 2018-19 വാര്‍ഷിക പദ്ധതിക്ക് 5,52,52,000 രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാൻ ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരവും ഗ്രാമപഞ്ചായത്തിന് ലഭിച്ചു. പഞ്ചായത്ത് കൈവരിച്ച അപൂർവ നേട്ടത്തെ പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് വിഭാഗം സീനിയര്‍ സൂപ്രണ്ട് രാമന്‍കുട്ടി വാര്യര്‍ നേരിട്ടെത്തി അനുമോദിച്ചു. നാട്ടുകാരുടെ സഹകരമാണ് നേട്ടത്തിനു കാരണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുട്ടശ്ശേരി ശരീഫ, വൈസ് പ്രസിഡൻറ് എന്‍.എം. അന്‍വര്‍ സാദത്ത്, സ്ഥിരം സമിതി അധ്യക്ഷൻ എം.എ. അസീസ്, അസി. സെക്രട്ടറി സി.എ. നാസില, ജൂനിയര്‍ സൂപ്രണ്ട് എം. ഷാജു എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story