Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയാത്രയയപ്പ് ഒന്നിന്

യാത്രയയപ്പ് ഒന്നിന്

text_fields
bookmark_border
കോട്ടക്കല്‍: മരവട്ടം എം.കെ.എച്ച്.എം.എം എ.എം.എല്‍.പി സ്കൂള്‍ 39-ാം വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കും. ഞായറാഴ്ച വൈകീട്ട് ഏഴിന് കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കോട്ടക്കല്‍ നഗരസഭ ചെയര്‍മാന്‍ കെ.കെ. നാസര്‍ അധ്യക്ഷത വഹിക്കും. സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. വിരമിക്കുന്ന ഗീത ടീച്ചര്‍ക്കും മികച്ച വിജയം നേടിയ വിദ്യാർഥികള്‍ക്കുമുള്ള ഉപഹാര സമര്‍പ്പണം, കലാപരിപാടികള്‍, മെഗാ ഷോ എന്നിവ അരങ്ങേറും. വാര്‍ത്ത സമ്മേളനത്തില്‍ എം.പി. ഖൈറുദ്ദീന്‍, എം.പി. അബ്ബാസ്, അന്‍ഫര്‍, കെ.പി. മുസ്തഫ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story