Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 5:05 AM GMT Updated On
date_range 30 March 2018 5:05 AM GMTകണ്ണമംഗലത്ത് കാര്‍ വൈദ്യുതിത്തൂണിലിടിച്ചു; ഹെവി ലൈന്‍ തകര്‍ന്നു
text_fieldsbookmark_border
കണ്ണമംഗലം: ഇ.കെ. പടിയിൽ കാര്‍ വൈദ്യുതിത്തൂണിലിടിച്ച് ഹെവി ലൈന്‍ തകര്‍ന്നു വ്യാഴാഴ്ച കാലത്തു മൂന്നോടെയാണ് ഇന്നോവ കാര്‍ അപകടത്തിൽപെട്ടത്. കാര്‍ യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലൈനുകള്‍ തകര്‍ന്നതോടെ പ്രദേശത്ത് വൈദ്യുതി മുടങ്ങി. വൈകുന്നേരം നാലോടെയാണ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ തകരാറുകള്‍ തീര്‍ത്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. ബുധനാഴ്ചയും തീണ്ടെക്കാടിനും അച്ചനമ്പലത്തിനുമിടയില് കാറിടിച്ച് വൈദ്യുതിത്തൂണ് തകര്‍ന്നു വീണിരുന്നു. ഇവിടെ കാര്‍ യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story