Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്​കൂൾ നവതി ആഘോഷവും...

സ്​കൂൾ നവതി ആഘോഷവും യാത്രയയപ്പ് സമ്മേളനവും

text_fields
bookmark_border
ഏലംകുളം: മുതുകുർശ്ശി വി.ആർ.യു.പി സ്കൂളിൽ നവതി ആഘോഷവും വിരമിക്കുന്ന അധ്യാപിക ഇ. ശ്യാമസുന്ദരി ടീച്ചർക്കുള്ള യാത്രയപ്പ് സമ്മേളനവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം മഞ്ഞളാംകുഴി അലി എം.എൽ.എ നിർവഹിച്ചു. ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ആയിശ അധ്യക്ഷത വഹിച്ചു. നവതി ആഘോഷ സപ്ലിമ​െൻറ് 'നവനീതം' പ്രകാശനവും മുഖ്യപ്രഭാഷണവും പെരിന്തൽമണ്ണ എ.ഇ.ഒ കെ.ജെ. അജിത് മോൻ നിർവഹിച്ചു. ഏലംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുഭദ്ര വാരസ്യാർ, വാർഡ് അംഗം ഇബ്രാഹീം മാണിക്കൻ, സ്കൂൾ മാനേജർ ഇ.ആർ. ശിവശങ്കർ, പി.ടി.എ പ്രസിഡൻറ് ബഷീർ പഴതൊടി, എം.ടി.എ പ്രസിഡൻറ് ബാലമണി, എസ്.എസ്.ജി അംഗം മാടാല ഇസ്മായിൽ മാസ്റ്റർ, അധ്യാപകരായ ഇ. ശ്യാമസുന്ദരി, പി.എം. സുജാത, ഇ. ജയപ്രാകാശ് എന്നിവർ സംസാരിച്ചു. ടി.വി. അനിൽ കുമാർ സ്വാഗതവും കെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story