Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightmn പൂക്കോട്ടുംപാടം

mn പൂക്കോട്ടുംപാടം

text_fields
bookmark_border
അന്ത്യഅത്താഴ സ്മരണയില്‍ പെസഹ വ്യാഴം പൂക്കോട്ടുംപാടം: അന്ത്യഅത്താഴ സ്മരണയില്‍ ക്രൈസ്തവര്‍ പെസഹ ആചരിച്ചു. ദേവാലയങ്ങളില്‍ കാലുകഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, ആരാധന, അപ്പം മുറിക്കല്‍ എന്നിവ നടന്നു. ക്രൈസ്തവ ഭവനങ്ങളിലും അപ്പം മുറിക്കല്‍ ചടങ്ങ് നടത്തി. എളിമയുടെ സന്ദേശം പകര്‍ന്ന് യേശുക്രിസ്തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതി​െൻറ ഓര്‍മ പുതുക്കിയാണ് ദേവാലയങ്ങളില്‍ പുരോഹിതര്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തിയത്. ചുള്ളിയോട് പ്രത്യാശനാഥ ദേവാലയത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷക്ക് ഫാ. സജി ചാഴിശ്ശേരിയിലും തേള്‍പ്പാറ സ​െൻറ് മേരീസ് ദേവാലയത്തില്‍ ഫാ. സുനിൽ തെക്കേപ്പേരയും ടി.കെ. കോളനി സ​െൻറ് ജോര്‍ജ്ജ് ദേവാലയത്തില്‍ ഫാ. സജി വടക്കേടത്തും പൂക്കോട്ടുംപാടം സ​െൻറ് മേരീസ് ദേവാലയത്തില്‍ ഫാദർ ഡോ. പോള്‍ കൊരട്ടിയാര്‍ കുന്നേലും കാമികത്വം വഹിച്ചു. യേശുക്രിസ്തുവി​െൻറ കുരിശു മരണത്തെ അനുസ്മരിച്ച് വെള്ളിയാഴ്ച ദുഃഖവെള്ളി ആചരിക്കും. ദേവാലയങ്ങളില്‍ കുരിശി​െൻറ വഴി, പരിഹാര പ്രദക്ഷിണം തുടങ്ങിയ പരിപാടികള്‍ നടക്കും. ചുള്ളിയോട് പ്രത്യാശനാഥ ദേവാലയത്തില്‍ രാവിലെ ഏഴരക്ക് കുർബാന, തുടര്‍ന്ന് കാരക്കുളത്തേക്ക് പരിഹാര പ്രദക്ഷിണം എന്നിവ നടക്കും. ഫാ. സജി ചാഴിശ്ശേരിയില്‍ കാമികത്വം വഹിക്കും. തേള്‍പ്പാറ സ​െൻറ് മേരീസ് ദേവാലയത്തില്‍ രാവിലെ ഏഴരക്ക് പ്രത്യേക കുർബാന, തുടര്‍ന്ന് ആൻറണിക്കാട്ടിലേക്ക് കുരിശി​െൻറ വഴി എന്നിവ നടക്കും. ഫാ. സുനിൽ തെക്കേപ്പേര കാർമികത്വം വഹിക്കും. ടി.കെ. കോളനി സ​െൻറ് ജോര്‍ജ്ജ് ദേവാലയത്തില്‍ രാവിലെ ഏഴരക്ക് കുർബാന, തുടര്‍ന്ന് പൂത്തോട്ടംകടവിലേക്ക് പരിഹാര പ്രദക്ഷിണം എന്നിവ നടക്കും. ഫാ. സജി വടക്കേടത്ത് കാർമികത്വം വഹിക്കും. പൂക്കോട്ടുംപാടം സ​െൻറ് മേരീസ് ദേവാലയത്തില്‍ രാവിലെ ഏഴരക്ക് കുർബാന, തുടര്‍ന്ന് പായമ്പാടത്തേക്ക് പീഡാനുഭവം അനുസ്മരിച്ചുകൊണ്ട് കുരിശി​െൻറ വഴി എന്നിവ നടക്കും. ഫാദർ ഡോ. പോള്‍ കൊരട്ടിയാര്‍ കുന്നേല്‍ കാർമികത്വം വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story