Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 4:59 AM GMT Updated On
date_range 2018-03-30T10:29:57+05:30മാറഞ്ചേരിയിൽ ജില്ല ഹോമിയോപതി മെഡിക്കൽ എക്സിബിഷൻ ഇന്നുമുതൽ
text_fieldsമാറഞ്ചേരി: പ്രകൃതി, കൃഷി തുടങ്ങിയവയുടെ സംരക്ഷണത്തിലൂടെ ആരോഗ്യമുള്ള മാറഞ്ചേരിക്കായി ജില്ല ഹോമിയോപതി വകുപ്പും മാറഞ്ചേരി ഗ്രാമപഞ്ചായത്തും ചേർന്നുനടത്തുന്ന മെഡിക്കൽ എക്സിബിഷന് വെള്ളിയാഴ്ച 3.30ന് തുടക്കമാവുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന എക്സിബിഷൻ ഏപ്രിൽ നാലിനാണ് സമാപിക്കുക. പരിസ്ഥിതി സിനിമ പ്രദർശനം, ഗസൽ സന്ധ്യ, സംഗീതനിശ, സൗജന്യ മെഗാ ഹോമിയോ മെഡിക്കൽ ക്യാമ്പ്, കൃഷി എക്സിബിഷൻ, പ്രകൃതി-പരിസ്ഥിതി എക്സിബിഷൻ, സാംസ്കാരിക സമ്മേളനം എന്നിവ ഇതിെൻറ ഭാഗമായി നടക്കും. ആരോഗ്യ-പരിസ്ഥിതി-കാർഷിക മേഖലയിലെ പ്രമുഖർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കുമെന്നും എക്സിബിഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ചെയർപേഴ്സൻ ഇ. സിന്ധു, ജനറൽ കൺവീനർ ഡോ. റിയാസ് കെ. യൂസുഫ്, പഞ്ചായത്ത് സെക്രട്ടറി വി. ജയരാജൻ എന്നിവർ പങ്കെടുത്തു. ചക്കക്ക് പ്രിയമേറിയതോടെ വിലയും കയറിത്തുടങ്ങി ചങ്ങരംകുളം: ചക്കക്ക് പ്രിയമേറിയതോടെ കയറ്റുമതിയും വിലക്കയറ്റവും വന്നുതുടങ്ങി. ചക്ക ചെറുതൊന്നിന് അഞ്ച് രൂപയും ഇടത്തരത്തിന് 10 രൂപയും വലുതിന് 15 രൂപയും ആയിരുന്നുവെങ്കിൽ ഇത്തവണ കുറഞ്ഞ വില 10 രൂപയും കൂടിയത് 35 രൂപയും വരെയെത്തി. കേരളത്തിന് പുറത്തേക്കും കടൽ കടന്ന് ഗൾഫ്, യൂറോപ് രാജ്യങ്ങളിലേക്കും കയറ്റുമതി വർധിച്ചതും കേരളത്തിൽതന്നെ ചക്കാധിഷ്ഠിത ഉൽപന്നങ്ങളുടെ നിർമാണം കൂടിയതുമാണ് വിലയേറാൻ കാരണമായത്. കൂടാതെ സംസ്ഥാനത്തിെൻറ പഴമായി ചക്കയെ തെരഞ്ഞെടുത്തതും പ്രചാരം വർധിക്കാൻ ഇടയാക്കി. ആദ്യകാലത്ത് തിരൂരിൽ നിന്നാണ് ചക്കയുടെ വേർതിരിവും കയറ്റുമതിയും നടന്നിരുന്നതെങ്കിൽ ഇന്ന് തൃശൂരിൽ നിന്നാണ് ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്നതെന്നാണ് പറയുന്നത്. ഒരു ദിവസം കുറഞ്ഞത് 50 ലോഡിലധികം ചക്കകൾ ലോറിയിൽ സംസ്ഥാനത്തിലൂടെ കടന്നുപോകുന്നതായാണ് റിപ്പോർട്ട്.
Next Story