Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 4:59 AM GMT Updated On
date_range 2018-03-30T10:29:57+05:30കാരാത്തോട് അഖിലേന്ത്യ സെവൻസ് ഇന്നുമുതൽ
text_fieldsമലപ്പുറം: യുനൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെൻറ് മാർച്ച് 30ന് കാരാത്തോട് ആരംഭിക്കും. എപ്രിൽ 30വരെ നീളുന്ന ടൂർണമെൻറിൽ കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ക്ലബുകൾ പെങ്കടുക്കും. ഉദ്ഘാടന മത്സരത്തിൽ ന്യൂകാസിൽ ലക്കി സോക്കർ ആലുവ ശാസ്ത മെഡിക്കൽസ് തൃശൂരുമായി ഏറ്റുമുട്ടും. മുൻ ഇന്ത്യൻ ക്യാപ്റ്റൻ െഎ.എം. വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ പി.കെ. അസ്ലു അധ്യക്ഷത വഹിക്കും. നാട്ടിലെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുകയാണ് ടൂർണമെൻറിെൻറ ലക്ഷ്യം. വാർത്തസമ്മേളനത്തിൽ പി.കെ. അസ്ലു, പി.പി. സുനീർ, എം.കെ. ജംഷീൽ, എം.കെ. മുനീബ്, പി.പി. റസാഖ്, എം.കെ. ജസീം എന്നിവർ പെങ്കടുത്തു. വടംവലി മത്സരം നാളെ മലപ്പുറം: കാരുണ്യ ജനകീയ കൂട്ടായ്മ ഇരിങ്ങല്ലൂർ സംഘടിപ്പിക്കുന്ന അഖില കേരള വടംവലി മത്സരം ശനിയാഴ്ച നടക്കും. വേങ്ങര ഇരിങ്ങല്ലൂർ പൂളകുണ്ടൻ െപട്രോൾ പമ്പിന് സമീപത്തെ ഗ്രൗണ്ടിൽ വൈകീട്ട് ഏഴിന് മത്സരം ആരംഭിക്കും. മൂന്നുവർഷം മുമ്പ് ആരംഭിച്ച ജനകീയ കൂട്ടായ്മയുടെ സാന്ത്വന പ്രവർത്തനങ്ങൾക്ക് പണം കെണ്ടത്തുകയാണ് ലക്ഷ്യം. ഇതിനകം മൂന്ന് ലക്ഷം രൂപയുടെ വിവാഹ, ചികിത്സ ധനസഹായം കൂട്ടായ്മ നൽകിയിട്ടുണ്ട്. കൂട്ടായ്മയുടെ സഹായം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് സംഘാടകർ. വടംവലി മത്സരം പറപ്പൂർ പഞ്ചായത്ത് പ്രസിഡൻറ് ബഷീർ കാലടി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കൂട്ടായ്മ രക്ഷാധികാരി കുഞ്ഞിമരക്കാർ പാലാണി, മുഹമ്മദാലി നെല്ലൂർ, അബ്ദുൽ കരീം കാവുങ്ങൽ, ടി.പി. ജിയാസ് ഇരിങ്ങല്ലൂർ എന്നിവർ പെങ്കടുത്തു.
Next Story