Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 4:59 AM GMT Updated On
date_range 2018-03-30T10:29:57+05:30പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് സ്നേഹസംഗമം^2018
text_fieldsപുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് സ്നേഹസംഗമം-2018 പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് സ്നേഹസംഗമം-2018 പുഴക്കാട്ടിരി: ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തിൽ 'സ്നേഹസംഗമം-2018' സംഘടിപ്പിച്ചു. സാമൂഹിക കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത കിടപ്പിലായ പരിരക്ഷ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഏകദിന സംഗമമാണ് ആർ.കെ ഒാഡിറ്റോറിയത്തിൽ നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. ജയറാം അധ്യക്ഷത വഹിച്ചു. മങ്കട േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷഹീദ എലിക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം അഡ്വ. ടി.കെ. റഷീദലി, ജില്ല മെഡിക്കൽ ഒാഫിസർ ഡോ. സക്കീന, എൻ.ആർ.എച്ച്.എം ജില്ല പ്രോഗ്രാം ഒാഫിസർ ഡോ. ഷിബുലാൽ, ഇ.എം.എസ് ആശുപത്രി ചെയർമാൻ ഡോ. എ. മുഹമ്മദ്, സാമൂഹിക പ്രവർത്തക ഷബ്ന പൊന്നാട്, സൈനുദ്ദീൻ മണ്ണുപറമ്പിൽ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ, ഷംസു പാണായി അവതരിപ്പിച്ച മാജിക് ഷോ എന്നിവയും അരങ്ങേറി. കിടപ്പിലായ രോഗികൾക്ക് പുതപ്പും, ഫ്ലാസ്ക്കും ചടങ്ങിൽ വിതരണം ചെയ്തു. ഡോ. ശിഹാബുദ്ദീൻ സ്വാഗതവും സ്വാഗതസംഘം കൺവീനർ ബീനാ സണ്ണി നന്ദിയും പറഞ്ഞു.
Next Story