Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅന്ത്യ അത്താഴ...

അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ

text_fields
bookmark_border
എടക്കര: അന്ത്യ അത്താഴ വിരുന്നി​െൻറ സ്മരണ പുതുക്കി ക്രൈസ്തവ വിശ്വാസികൾ വ്യാഴാഴ്ച പെസഹ ആചരിക്കും. കാല്‍വരി മലയിൽ കുരിശിലേറ്റപ്പെടുന്നതിന് മുമ്പ് ശിഷ്യരുമൊത്ത് അവസാന അത്താഴം പങ്കിട്ടതി​െൻറ സ്മരണയാണ് പെസഹ ആചരണം വഴി പുതുക്കുന്നത്. ദേവാലയങ്ങളിലും ക്രൈസ്തവ ഭവനങ്ങളിലും പ്രത്യേക ചടങ്ങുകള്‍ നടക്കും. കാല്‍ കഴുകല്‍ ശുശ്രൂഷ, അപ്പം മുറിക്കല്‍ തുടങ്ങിയവയാണ് പ്രധാനം. പെസഹ ആചരണത്തിനായി ദേവാലയങ്ങളും ഭവനങ്ങളും ഒരുങ്ങി. മണിമൂളി ക്രിസ്തുരാജ ഫൊറോന ദേവാലയത്തില്‍ വ്യാഴാഴ്ച രാവിലെ ഏഴിന് കാല്‍കഴുകല്‍ ശുശ്രൂഷ, കുര്‍ബാന, വൈകീട്ട് ആറിന് അപ്പം മുറിക്കല്‍ ശുശ്രൂഷ എന്നിവ നടക്കും. പാലാങ്കര സ​െൻറ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ രാവിലെ എട്ടിന് കാല്‍കഴുകല്‍ ശുശ്രൂഷ, കുര്‍ബാന, പാതിരിപ്പാടം സ​െൻറ് മേരീസ് ദേവാലയത്തില്‍ രാവിലെ 7.30ന് കാല്‍കഴുകല്‍ ശുശ്രൂഷ, കുര്‍ബാന, ആരാധന, വൈകീട്ട് ആറിന് അപ്പം മുറിക്കല്‍ ശുശ്രൂഷ, ചുങ്കത്തറ സ​െൻറ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ വൈകീട്ട് ആറിന് കുര്‍ബാന, അപ്പം മുറിക്കല്‍ ശുശ്രൂഷ എന്നിവ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story