Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:17 AM GMT Updated On
date_range 2018-03-29T10:47:59+05:30അമ്മ മരിച്ചതിെൻറ നൊമ്പരവുമായി അൻപുശെൽവൻ പരീക്ഷയെഴുതി
text_fieldsകോയമ്പത്തൂർ: അമ്മ മരിച്ചതിെൻറ ഹൃദയവേദനയുമായി അൻപുശെൽവൻ പത്താം ക്ലാസ് പരീക്ഷയെഴുതിയത് സഹപാഠികളിലും ബന്ധുക്കളിലും നൊമ്പരക്കാഴ്ചയായി. കോയമ്പത്തൂർ വടവള്ളി ബൊമ്മണാംപാളയം രാമചന്ദ്രൻ-വെങ്കടേശ്വരി ദമ്പതികളുടെ മൂത്ത മകനാണ് അൻപുശെൽവൻ. കൽവീരപാളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. രണ്ട് ദിവസം മുമ്പ് രാമചന്ദ്രനോടൊപ്പം ഇരുചക്രവാഹനത്തിൽ പോകവെ ഉണ്ടായ അപകടത്തിൽ വെങ്കടേശ്വരിക്ക് ഗുരുതര പരിക്കേറ്റിരുന്നു. കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വെങ്കടേശ്വരി ബുധനാഴ്ച പുലർച്ചയാണ് മരിച്ചത്. ബുധനാഴ്ച അൻപുശെൽവന് ഇംഗ്ലീഷ് പരീക്ഷയായിരുന്നു. മൃതദേഹം വീട്ടിലെത്തിച്ച നിലയിൽ അൻപുശെൽവൻ സ്കൂളിലേക്ക് പരീക്ഷക്ക് പോവുകയായിരുന്നു. ഉച്ചക്ക് തിരിച്ചെത്തിയതിന് ശേഷമാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
Next Story