Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:11 AM GMT Updated On
date_range 2018-03-29T10:41:59+05:30വാർഷിക പദ്ധതിക്കെതിരെ പരാതി: കരുവാരകുണ്ടിൽ മുസ്‌ലിം ലീഗ് വികസനം തടയുന്നു -സി.പി.എം
text_fieldsകരുവാരകുണ്ട്: 2018-19 വാർഷിക പദ്ധതിക്കെതിരെ ജില്ല ആസൂത്രണ സമിതിക്ക് പരാതി നൽകിയതിലൂടെ മുസ്‌ലിം ലീഗ് നാടിെൻറ വികസനം തടഞ്ഞിരിക്കുകയാണെന്ന് സി.പി.എം. നികുതികൾ പൂർണമായും പിരിച്ചെടുത്തും മാതൃക പദ്ധതികൾ ആവിഷ്കരിച്ചും പുതിയ ഭരണസമിതി മികച്ച ഭരണം കാഴ്ചവെക്കുന്നതിലുള്ള അസൂയയാണ് ലീഗിനെന്നും ലോക്കൽ സെക്രട്ടറി പി.കെ. മുഹമ്മദലി, എം. മുഹമ്മദ് മാസ്റ്റർ എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പല പൊതുസ്ഥാപനങ്ങൾക്കും ആവശ്യമായ ഫണ്ട് വെച്ചില്ല എന്നാണ് ലീഗിെൻറ പരാതി. എന്നാൽ ഇത്രയും കാലം പഞ്ചായത്ത് ഭരിച്ച ലീഗ് തന്നെയാണ് അതിന് മറുപടി പറയേണ്ടത്. സ്ഥിരംസമിതി അധ്യക്ഷരുടെ തന്നിഷ്ടം അംഗീകരിക്കുന്ന പണിയല്ല ഭരണസമിതിക്കുള്ളത്. കർമസമിതി, വികസന സെമിനാർ, ബോർഡ് യോഗം എന്നിവയിൽ എല്ലാം അംഗീകരിക്കുകയും പുറത്ത് പരാതിയുന്നയിക്കുകയും ചെയ്യുന്നവർ വാർഷിക പദ്ധതി വെച്ച് രാഷ്ട്രീയം കളിച്ച് വികസനം മുടക്കിയാൽ നേരിടുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. പ്രവൃത്തികളിലെ ക്രമക്കേടുകൾ തടയാൻ പഞ്ചായത്ത് തല മോണിറ്ററിങ്, ഗുണഭോക്തൃ മോണിറ്ററിങ് എന്നിവ കാര്യക്ഷമമാക്കുകയും കരാറുകാരെ നിയന്ത്രിക്കുകയും ചെയ്യും. വീഴ്ചകൾ ശ്രദ്ധയിൽ പെട്ടാൽ തിരുത്താൻ പാർട്ടിക്ക് മടിയില്ലെന്നും നേതാക്കൾ പറഞ്ഞു. എം. അബ്ദുല്ല, പി.ടി. നജീബ്, എം.കെ സലാം, എം. മുരളി എന്നിവരും സംബന്ധിച്ചു.
Next Story