Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാറിടിച്ച് വൈദ്യുതി...

കാറിടിച്ച് വൈദ്യുതി തൂൺ തകർന്നു വൻ അപകടം ഒഴിവായത് തലനാരിഴക്ക്

text_fields
bookmark_border
കണ്ണമംഗലം: തീണ്ടേകാടിനും അച്ചനമ്പലത്തിനുമിടയിലെ വളവില്‍ കാറിടിച്ച് വൈദ്യുതി തൂൺ മറിഞ്ഞുവീണു. റോഡിനു കുറുകെ 11 കെ.വി വൈദ്യുതി ലൈന്‍ തകര്‍ന്നു വീണെങ്കിലും ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല. കുന്നുംപുറം ഭാഗത്ത്നിന്ന് അച്ചനമ്പലം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ എതിരെ വന്ന ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തുന്നതിനിടെ തൂണിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതിതൂൺ തകര്‍ന്നു വീണു. കാറിലുണ്ടായിരുന്നവര്‍ക്ക് നിസ്സാര പരിക്കേറ്റു. ബൈക്ക് യാത്രികനും ചെറിയ തോതില്‍ പരിക്കേറ്റിട്ടുണ്ട്. കാര്‍ ഡ്രൈവര്‍ ഫഹീം (20), ഗഫൂര്‍ (43) എന്നിവര്‍ക്കാണ് നിസ്സാര പരിക്കേറ്റത്. റോഡിനു കുറുകെ വൈദ്യുതി തൂൺ കിടന്നതിനാല്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വൈകീട്ട് ഏഴോടെ കെ.എസ്.ഇ.ബി അധികൃതര്‍ അറ്റകുറ്റപ്പണികള്‍ നടത്തി വൈദ്യുതി പുനഃസ്ഥാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story