Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 4:59 AM GMT Updated On
date_range 2018-03-29T10:29:49+05:30വള്ളുവനാട് തനിമ സാംസ്കാരികോത്സവം ഏപ്രിൽ 12 മുതൽ
text_fieldsപെരിന്തൽമണ്ണ: നഗരസഭയുടെ നൂതന പദ്ധതി വള്ളുവനാട് തനിമയുടെ ഭാഗമായുള്ള സാംസ്കാരികോത്സവം ഏപ്രിൽ 12 മുതൽ 22 വരെ മാനത്ത് മംഗലം ബൈപ്പാസ് നഗരിയിൽ സംഘടിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗ്രാമീണ ഉത്പന്നങ്ങളും കുടുംബശ്രീ യൂനിറ്റുകളുടെ ഉത്പന്നങ്ങളും ഫ്ലവർഷോ, അമ്യൂസ്മെൻറ് പാർക്ക് എന്നിവയും ഉണ്ടാവും. ഗാനമേളകൾ, കോമഡി ഷോ, ഫയർ ഡാൻസ്, നാടൻപാട്ട്, ഉമ്പായിയുടെ ഗസൽ തുടങ്ങി സ്റ്റേജ് ഷോയും ഉണ്ടാവും. മൂന്നുദിവസത്തെ വള്ളുവനാട് ഫിലിം ഫെസ്റ്റും കലാസാംസ്കാരിക സംഗമങ്ങളും നടക്കും. സാംസ്കാരികോൽസവം വിജയിപ്പിക്കാൻ 501 അംഗ സ്വാഗതസംഘമായി. രൂപവത്കരണ യോഗം നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്തു. നിഷി അനിൽരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പ്രമോദ്, ഉസ്മാൻ താമരത്ത്, എൻ.പി. ഉണ്ണികൃഷ്ണൻ, കെ.പി. ജയചന്ദ്രൻ, മാങ്ങോട്ടിൽ ബാലകൃഷ്ണൻ, ഡോ. വി. വേണുഗോപാൽ, ശിവദാസൻ, കിഴിശ്ശേരി മുസ്തഫ, കെ.സി. മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു.
Next Story