Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 4:59 AM GMT Updated On
date_range 29 March 2018 4:59 AM GMTഇന്ത്യക്കാർക്ക് പണത്തേക്കാൾ വില ആരോഗ്യത്തിനും സന്തോഷത്തിനും
text_fieldsbookmark_border
മുംബൈ: ഇന്ത്യക്കാർ പണത്തേക്കാൾ വില കൽപ്പിക്കുന്നത് ആരോഗ്യത്തിനും ആഹ്ലാദത്തിനും. ജീവിതവിജയം എന്നാൽ സന്തോഷമായിരിക്കുക, ആരോഗ്യവാനായിരിക്കുക എന്നീ ഉത്തരങ്ങളാണ് പ്രഫഷനൽ നെറ്റ്വർക്ക് സൈറ്റായ ലിങ്ക്ഡിൻ നടത്തിയ സർവേയിൽ പെങ്കടുത്തവരിൽ 72 ശതമാനവും നൽകിയത്. പണം വിജയത്തിെൻറ പ്രധാന ഉപാധിയാണെന്ന പൊതുധാരണ ഭൂരിപക്ഷവും തള്ളിക്കളയുന്നു. തങ്ങൾ സ്വന്തം മേഖലയിൽ വിജയിച്ചവരാണെന്ന ആത്മവിശ്വാസവും ഇന്ത്യൻ പ്രഫഷനലുകൾക്കുണ്ട്. ശുഭാപ്തിവിശ്വാസികളായ പ്രഫഷനലുകളുടെ കാര്യത്തിൽ യു.എ.ഇക്കും ബ്രസീലിനും പുറകെ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ ഒക്ടോബർ 12നും നവംബർ മൂന്നിനുമിടയിൽ 16 രാജ്യങ്ങളിലാണ് ഒാൺലൈൻ സർവേ നടത്തിയത്. രാജ്യത്തിെൻറ സാമ്പത്തികാവസ്ഥയിലുള്ള വിശ്വാസമാണ് പ്രഫഷനലുകളുടെ ആത്മവിശ്വാസത്തിന് കാരണമെന്ന് ലിങ്ക്ഡിൻ കമ്യൂണിക്കേഷൻസ് (ഇന്ത്യ) മേധാവി ദീപ സപത്നേക്കർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story