Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 4:59 AM GMT Updated On
date_range 29 March 2018 4:59 AM GMTനാടകദിനം ആചരിച്ചു
text_fieldsbookmark_border
ഫോട്ടോ ppm 3 നാടക് നിലമ്പൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക നാടകദിനാചരണം നാടക് സംസ്ഥാന കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ നെല്ലിക്കാട് ഉദ്ഘാടനം ചെയ്യുന്നു പൂക്കോട്ടുംപാടം: നാടക് നിലമ്പൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക നാടകദിനം ആചരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ നെല്ലിക്കാട് ഉദ്ഘാടനം ചെയ്തു. ഉള്ളാട് ഗവ. എൽ.പി സ്കൂളില്‍ നടന്ന ചടങ്ങിന് മേഖല പ്രസിഡൻറ് ശ്രീരാജ് നടുവത്ത് അധ്യക്ഷത വഹിച്ചു. മഞ്ചേരി മേഖല സെക്രട്ടറി ദീപക്ക് തിരുവാലി സന്ദേശം നല്കി. നാടക പ്രവർത്തകരായ അബാസ് ഖാൻ കേരള, അബ്ദുറഹ്മാൻ കടവത്ത്, ചന്ദ്രൻ, പ്രജീഷ് ആലിക്കോട്, മേഖല ട്രഷറർ സക്കീർ അകമ്പാടം, സെക്രട്ടറി ശിവൻ നെല്ലെങ്ങര, പി. സജീവ് തുടങ്ങിയവർ സംസാരിച്ചു. ലഘുനാടകാവതരണങ്ങൾ, നാടക ഗാനാലാപനം, നാടകവായന തുടങ്ങിയവ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story