Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആശുപത്രിയിലെ ബൈക്ക്...

ആശുപത്രിയിലെ ബൈക്ക് മോഷണം: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
പാലക്കാട്: ഒലവക്കോട് സായ് ഹോസ്പിറ്റലിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയ കേസിൽ രണ്ടുപേരെ പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കടുക്കാംകുന്നം കോരത്തൊടി സ്വദേശി നൗഫൽ (30), കടുക്കാംകുന്നം കണ്ണയംകാവ് സ്വദേശി റഫീഖ് (23) എന്നിവരെയാണ് നോർത്ത് എസ്.ഐ ആർ. രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21ന് രാത്രിയാണ് കാക്കയൂർ സ്വദേശി സന്തോഷി​െൻറ ബൈക്ക് കളവ് പോയത്. പൊലീസ് അന്വേഷണത്തിൽ പ്രതികളുടെ സൂചന ലഭിച്ച് ഇവരുടെ വീട്ടിലെത്തിയെങ്കിലും രണ്ടുപേരും രക്ഷപ്പെട്ടു. പിറകെ പിന്തുടർന്ന പൊലീസ് സംഘം മലമ്പുഴ റോഡിൽ നീളിക്കാട് വെച്ച് കഴിഞ്ഞദിവസം രാത്രി പിടികൂടുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റം സമ്മതിച്ച ഇവർ കൂടുതൽ മോഷണം നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. റഫീഖിനെതിരെ എക്സൈസിൽ കഞ്ചാവ് കേസ് നിലവിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ൈക്രം സ്ക്വാഡ് അംഗങ്ങളായ കെ. നന്ദകുമാർ, ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. pL4 Rafeek pL5 Noufal
Show Full Article
TAGS:LOCAL NEWS 
Next Story