Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 5:24 AM GMT Updated On
date_range 2018-03-28T10:54:00+05:30അട്ടപ്പാടിയിൽനിന്ന് മാവോവാദികൾ നീലഗിരിയിലേക്ക് പ്രവർത്തനം മാറ്റിയതായി സൂചന
text_fieldsഅഗളി: അട്ടപ്പാടി വനമേഖലയിൽനിന്ന് മവോവാദികൾ തമിഴ്നാട്ടിലെ നീലഗിരി മലനിരകളിലേക്ക് പ്രവർത്തനമേഖല മാറ്റിയതായി സൂചന. അട്ടപ്പാടിയിൽ ഇവരുടെ സാന്നിധ്യം കുറഞ്ഞതായി പൊലീസ് സ്ഥിരീകരിക്കുന്നു. നീലഗിരി ജില്ലയിലെ മുക്കൂർത്തി ദേശീയോദ്യാനത്തിൽ മാവോവാദികളെ കണ്ടതായി തമിഴ്നാട് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. അട്ടപ്പാടി വനമേഖലകളിലും ഇതിനോട് ചേർന്നുള്ള ആദിവാസി ഗോത്രസമൂഹങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിലും പൊലീസ് നടത്തുന്ന നിരീക്ഷണത്തിൽ മാവോവാദി സാന്നിധ്യം ഗണ്യമായി കുറഞ്ഞിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മാവോവാദി നേതാവ് കാളിദാസ് ശേഖർ അട്ടപ്പാടിയിൽനിന്ന് പിടിയിലായതിന് പിന്നാലെയാണ് ഇവർ അട്ടപ്പാടി വനമേഖല കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽനിന്ന് ഉൾവലിഞ്ഞതെന്നാണ് പൊലീസ് നിഗമനം. കുറുംബ ആദിവാസി മേഖലയിൽ സാന്നിധ്യമുറപ്പിക്കാൻ ശ്രമങ്ങൾ നടത്തിവന്ന മാവോവാദികളിൽനിന്ന്, മധുവിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരണങ്ങൾ ഉണ്ടാകാതിരുന്നത് പൊലീസിെൻറ വാദം ശരിവെക്കുന്നതാണ്. എന്നാൽ, മധുവിെൻറ മരണവുമായി ബന്ധപ്പെട്ട് ഇവർ അണിയറ പ്രവർത്തനങ്ങൾ സജീവമാക്കിയതായാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുള്ള വിവരം.
Next Story